തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നെടുമങ്ങാട് കോടതി സമുച്ചയത്തില്‍ ഭഷ്യധാന്യ കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ കോണ്‍ഗ്രസ് നേതാവും ആറ്റിങ്ങൽ എംപിയുമായ അടൂര്‍ പ്രകാശിനെതിരെ കേസ്.
അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിനാണ് കേസ്. കിറ്റ് വിതരണ ചടങ്ങില്‍ ഇരുനൂറിലധികം പേര് ഒത്തുകൂടിയെന്നാണ് പോലീസ് പറയുന്നത്. ചടങ്ങ് ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ ലംഘനമാണെന്നും പോലീസ് പറയുന്നു. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചെന്ന ആരോപണം അടൂര്‍ പ്രകാശ് നിഷേധിച്ചു. ചട്ടം പാലിച്ചാണ് കിറ്റ് വിതരണം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.