ഇന്ത്യൻ ഡോക്ടർമാരെയും നഴ്സുമാരെയും അയക്കണമെന്ന് യുഎഇ ; അനുകൂല നിലപാടിൽ കേന്ദ്രം

ദുബായ്: കൊറോണയെ നേരിടാൻ യൂഎഇയിലേക്ക് ഇന്ത്യൻ ഡോക്ടർമാരെയും നഴ്സുമാരെയും അയയ്ക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ സൂചിപ്പിച്ചു.

10 ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള യുഎഇയിൽ ഇതൊനൊടകം 11, 000 കൊറോണ കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. കൂടാതെ പ്രതിദിനം ശരാശരി 500 പുതിയ കൊറോണ രോഗികളും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

ഇന്ത്യ ഉൾപ്പെടയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരും നഴ്സുമാരുമാണ് യൂഎഇ ആശുപത്രികളിൽ ജോലി ചെയ്തിരുന്നത്. കൊറോണ വ്യാപനത്തിന് മുൻപ് ഇവരിൽ ഭൂരിഭാഗം പേരും അവധി എടുത്തു നാട്ടിൽ പോയിരുന്നു. എന്നാൽ ലോക് ഡൗണിനെ തുടർന്ന് ദില്ലിയിലെയും അബുദാബിയിലെയും സർക്കാരുകൾ എല്ലാ വാണിജ്യ വിമാനങ്ങളും റദ്ദാക്കിയപ്പോൾ ഇവർക്ക് തിരിച്ചു യൂ എ ഇയിലേക്ക് പോകുവാൻ സാധിച്ചിരുന്നില്ല.
കൊറോണ മഹാമാരി മൂലം യു എ യിൽ വർധിച്ചു വരുന്ന രോഗികളെ പരിചരിക്കാൻ നാട്ടിലേക്ക് പോയ ഇന്ത്യക്കാരെ തിരിച്ചു എത്തിക്കണമെന്നാണ് യൂഎഇ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അടിയന്തിര പ്രതിസന്ധിയെ നേരിടാൻ കുറഞ്ഞ കാലയളവിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിയമിക്കുന്നതിനോ സേവനം ലഭ്യമാക്കുന്നതിനോ ഉള്ള യുഎഇ ഗവണ്മെന്റിന്റെ അഭ്യർത്ഥനകൾ കേന്ദ്ര സർക്കാർ പരിഗണിക്കുണ്ടെന്നും അറിയിച്ചു. ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഹെൽത്ത് കെയർ പ്രൊഫഷണലുകളെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം അയയ്ക്കാൻ അബുദാബി വാഗ്ദാനം ചെയ്തതായും അധികൃതർ അറിയിച്ചു.