ഭോപ്പാൽ: കൊറോണയെ ചെറുക്കൻ ഭജനയും മന്ത്രവും നടത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നിലവിലുള്ള ചികിത്സരീതി പലർക്കും ഫലപ്രദമായി കാണാത്തതിനാൽ ചികിത്സയോടൊപ്പം വൈറസിനെ പൂർണമായും തുരത്താൻ യോഗയും മന്ത്രവും സംഗീതവും വേണമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.
കൊറോണ വൈറസിനെ അകറ്റാൻ ഭജനകളും ശ്ലോകങ്ങളും ഗാനങ്ങളും ചികിത്സയിൽ ഉൾപ്പെടുത്തണം. മരണനിരക്ക് കുറയ്ക്കാൻ ഇത്തരത്തിലൊരു ചികിത്സാരീതി സഹായകരമാകുമെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറയുന്നത്.
പല രോഗങ്ങളും സ്നേഹത്താൽ സുഖപ്പെട്ടിട്ടുണ്ട്. എന്നാൽ കൊറോണയുടെ കാര്യത്തിൽ കുഞ്ഞിനെ തൊടാൻ സ്വന്തം അമ്മയ്ക്ക് പോലും സാധ്യമല്ല. അതിനാൽ നമ്മുടെ പാരമ്പര്യമായ ചില മൂലതത്ത്വങ്ങൾ പരീക്ഷിക്കാവുന്നതാണ്. മതനേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ചൗഹാൻ പറഞ്ഞു.
അതേസമയം പ്രതിരോധശേഷി വർധിപ്പിക്കാനായി ഒരു കോടി ആയുർവേദചൂർണ പാക്കറ്റുകൾ വിതരണം
ചൗഹാൻ നേരത്തെ നടത്തിയിരുന്നു. എന്നാൽ ചൂർണത്തിന്റെ പാക്കറ്റുകൾക്ക് മുകളിൽ ചൗഹാന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു.