Home State ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യും

ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യും

0

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

സ‍ർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായാണ് ഓർഡിനൻസ് ഇറക്കുക.
സംസ്ഥാനം അസാധരണ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. പ്രതിസന്ധി പരിഹരിക്കാനുള്ള മാർ​ഗങ്ങളിലൊന്ന് എന്ന നിലയിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ തീരുമാനിച്ചതെന്ന് പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here