Home Local News വേദനയിൽ ആശ്വാസമേകാൻ കാര്‍ത്തി കും ; ദുരിതാശ്വാസനിധികളിലേക്ക് നല്‍കിയത് 10000 ₹

വേദനയിൽ ആശ്വാസമേകാൻ കാര്‍ത്തി കും ; ദുരിതാശ്വാസനിധികളിലേക്ക് നല്‍കിയത് 10000 ₹

0

എടത്വ: കൊറോണ മഹാമാരിക്കെതിരേ പോരാടാൻ ഭിന്നശേഷിയുള്ള കുട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് പതിനായിരം രൂപ. തലവടി തുണ്ടിയില്‍ നടുവിലെ മുറിയിൽ ചക്കുളത്തമ്മ ഡെക്കറേഷൻ പ്രൊപ്രൈറ്റർ ടി.എസ് മനോജിന്റേയും ബിന്ദുവിന്റേയും മകനായ കാര്‍ത്തിക് മനോജാണ് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് അയ്യായിരം രൂപ വീതം പതിനായിരം രൂപാ നല്‍കിയത്.

ആറ് മാസമായി വികലാംഗ പെന്‍ഷനായി ലഭിച്ച തുകയാണ് നല്‍കിയത്. ആനപ്രമ്പാല്‍ ദേവസ്വം യുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. കുട്ടനാട് തഹസില്‍ദാര്‍ വിജയസേനന്‍ കാര്‍ത്തിക് മനോജിന്റെ കയ്യില്‍ നിന്ന് തുക ഏറ്റുവാങ്ങി. ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ സുഭാഷ്, ശ്രീകുമാര്‍,സജീവ്, ബിജെപി ജില്ല പ്രസിഡന്റ് എം.വി ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി പി.കെ വാസുദേവന്‍, ജില്ല സേവക് പ്രമുഖ് കെ. ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തെ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here