രാമനാദപുരം: കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്ര(42)യുടെ മൃതദേഹം പാലക്കാട്ടെ രാമനാദപുരത്തെ വാടക വീടിന് സമീപം കുഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപമുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വീടിനോട് ചേര്‍ന്നുള്ള മതിലിന് സമീപം കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബ്യൂട്ടീഷന് ട്രെയിനര്‍ കോഴ്സ് പഠിക്കുന്ന സുചിത്ര ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അവധിയെടുത്ത് പോയത്.
രണ്ട് ദിവസം ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചില്ല.
ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് രാമനാദപുരത്ത് വാടക വീട്ടില്‍ വച്ച് ഇവര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസിന് ബോധ്യമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി.