ന്യൂഡെൽഹി: കൊറോണക്കെതിരായുള്ള പ്ലാസ്മ തെറാപ്പിക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ഇപ്പോൾ പരീക്ഷണം മാത്രമാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഐ.സി.എം.ആർ പഠനം പൂർത്തിയാക്കി ശാസ്ത്രീയ തെളിവുകൾ ലഭ്യമാകുന്നത് വരെ പ്ലാസ്മ തെറാപ്പി ഗവേഷണത്തിനോ പരീക്ഷണ ആവശ്യത്തിനോ മാത്രമേ ഉപയോഗിക്കാവൂ. ശരിയായ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെ പ്ലാസ്മ തെറാപ്പി നടത്തിയില്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണ്ണതകൾക്കിടയാക്കുമെന്നു
ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്നും അനുമതിയില്ലാതെ ആരും പ്ലാസ്മ തെറാപ്പി പരീക്ഷിക്കരുതെന്നും അത് നിയമവിരുദ്ധവുമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് ചില കൊറോണ ബാധിതര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൊറോണ ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമാണ് എന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവുമായി എത്തിയത്.