ചങ്ങനാശ്ശേരിയിൽ ഡെങ്കിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു

ചങ്ങനാശേരി: ഡെങ്കിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചങ്ങനാശ്ശേരി മാമ്മൂട് കൊച്ചുറോഡ് കൂവക്കാട് ജയ്‌മോന്‍(53) ആണ് ഇന്നലെ രാവിലെ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും റിസല്‍ട്ട് നെഗറ്റീവായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ കൊച്ചുറാണി, മക്കള്‍: ജെഫിന്‍, ജസ്റ്റിന്‍, റോസ് മേരി.