ആലപ്പുഴ : ശക്തമായ കാറ്റിൽ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണ് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. മൂന്നാം വാർഡ് കളത്തൂർ സതീശൻ്റെ ഭാര്യ അജിത (47) യാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് കാവാലത്ത് തെങ്ങ് ഒടിഞ്ഞ് വീണ് അപകടമുണ്ടായത്. ആറ്റുതീരത്ത് കുളിച്ചു കൊണ്ടിരുന്നവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മരിച്ച അജിതയുടെ മകളെയും അയൽവാസിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Home Local News ശക്തമായ കാറ്റിൽ ഇലക്ട്രിക്ക് ലൈനിൽ തെങ്ങ് ഒടിഞ്ഞ് വീണു ; വൈദ്യുതാഘാതമേറ്റ് കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മ മരിച്ചു