മലപ്പുറം: അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് മോഡൽ പ്രചാരണം നടത്തിയ 64 കാരനെതിരേ കേസ്. മണ്ണെണ്ണ കുടിച്ചാൽ കൊറോണ മാറുമെന്നായിരുന്നു ഇയാളുടെ പ്രചാരണം. വ്യാജ വസ്തുത പ്രചരിപ്പിച്ചതിന് പെരിന്തൽമണ്ണ നാരങ്ങാകുണ്ടിലെ റൊണാൾഡ് ഡാനിയലി(64) നെതിരേയാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്.
മണ്ണെണ്ണയുടെ കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇയാള്‍ കത്തയച്ചിരുന്നു. ഇതേ തുടർന്ന് മലപ്പുറം എസ്‍പിയുടെ നിദേശപ്രകാരം കേസെടുക്കുകയായിരുന്നു.
ഇയാൾ ഇതിന് മുമ്പും സമാനമായ നിരവധി കേസുകളിൽ പ്രതിയായിരുന്നു. മണ്ണെണ്ണ കൊറോണ മരുന്നായി ഉപയോഗിക്കുന്നതായി ഇയാൾ ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വലിയ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇപ്പോഴും ഈ പോസ്റ്റ് പിന്‍വലിച്ചിട്ടില്ല.