അമേരിക്കക്കാർ അണുനാശിനി പ്രയോഗിക്കുന്നു ; തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിലെ അണുനാശിനി ഉപയോഗത്തിൽ ഉണ്ടായ വർദ്ധനവിന്റെ ഉത്തരവാദിത്തം
താൻ ഏറ്റെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാർഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂർണമായും ശുദ്ധീകരിക്കാൻ കഴിയുമോ എന്നു പരീക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിൽ അണുനാശിനികളുടെ തെറ്റായ ഉപയോഗം വർധിചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്.

അണുനാശിനി ഉപയോഗിച്ച് വായ കഴുകുകയും തൊണ്ട ശുചീകരിക്കുകയും ചെയ്തതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം നിരവധി പേർ ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അണുനാശിനികൾ കുത്തിവെക്കുന്നതും ഉള്ളിൽ കഴിക്കുന്നതും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമോ എന്ന കാര്യം അന്വേഷിച്ച് ആരോഗ്യവകുപ്പിന് നൂറുകണക്കിന് ഫോൺകോളുകളാണ് ലഭിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

എന്നാൽ ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തികളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കില്ല എന്നാണ് ട്രംപ് പറയുന്നത്.

അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ കേട്ടു അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കുന്നത് അപകടമാണെന്ന് അണുനാശിനി കമ്പനിക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.