Home State പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലന് ഷുഹൈബ് ഒന്നാം പ്രതി; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലന് ഷുഹൈബ് ഒന്നാം പ്രതി; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

0

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലന് ഷുഹൈബ് ഒന്നാം പ്രതി. താഹാ ഫസല്, സി പി ഉസ്മാന് എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി എൻ ഐഎ കുറ്റപത്രം സമർപ്പിച്ചു.

പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ 180 ദിവസം പൂർത്തിയാക്കവേയാണ് നടപടി. പ്രതികളായ അലൻ, താഹ ഉസ്മാൻ എന്നിവർ വ്യാജ പേരിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നും എൻഐഎ. ഉസ്മാൻ ഇപ്പോഴും ഒളിവിലാണ്.

പ്രതികൾ വ്യാജ പേരിൽ കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നാണ് കേസ് . അലൻ ഷുഹൈബി വിവേക് എന്ന പേരിലും താഹ ഫസൽ കിഷൻ എന്ന പേരിലും ഉസ്മാൻ മോഹൻ എന്ന പേരിലും കേരളത്തിൽ പ്രവർത്തിച്ചതായാണ് കണ്ടെത്തൽ.എന്നാൽ, പ്രധാന പ്രതി ഉസ്മാൻ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ സായുധ വിഭാഗത്തിൽ ചേർന്നതായി എൻഐഎ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തില് പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങള് സംഘടിപ്പിച്ചു. കൂടുതല് പ്രതികള്ക്കായി അന്വേഷണം തുടരുന്നുവെന്നും എന് ഐ എ കുറ്റപത്രത്തില് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ നവംബർ ഒന്നിനാണ് താഹയും അലനും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതി ഉസ്മാൻ ഒളിവിലാണ്.

ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. രണ്ട് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here