തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം ഇന്ന് ആരംഭിക്കും. 31 ലക്ഷത്തോളം വരുന്ന പിങ്ക് കാര്‍ഡുകാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ കിറ്റ് നല്‍കുന്നത്. കിറ്റുകളുടെ വിതരണത്തിന് കാര്‍ഡ് നമ്ബര്‍ പ്രകാരമുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് കിറ്റ് ലഭിക്കുക പൂജ്യത്തില്‍ അവസാനിക്കുന്ന നമ്ബര്‍ ഉള്ള കാര്‍ഡ് ഉടമകള്‍ക്ക്. 27 മുതല്‍ മെയ് ഏഴുവരെയുള്ള തീയതികളില്‍ യഥാക്രമം: പൂജ്യം- ഏപ്രില്‍ 27, ഒന്ന്-28, രണ്ട്-29, മൂന്ന് -30, നാല്-മെയ് രണ്ട്, അഞ്ച്- മൂന്ന്, ആറ് – നാല്, ഏഴ് – അഞ്ച്, എട്ട് – ആറ്, ഒമ്ബത് – ഏഴ് എന്നീ നിലയിലാണ് ക്രമീകരണം.
ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നീല, വെള്ള കാര്‍ഡുകാര്‍ക്കും നല്‍കും. സംസ്ഥാനത്ത് പിങ്ക് കാര്‍ഡുള്ള കുടുംബം 31 ലക്ഷമാണ്. അന്ത്യോദയ കുടുംബത്തില്‍പ്പെട്ട 5,75,003 മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയായി.