ഡോ. എലിസ ഗ്രനാറ്റോ മരിച്ചു ; സാക്ഷാൽ ഡോക്ടർ രംഗത്ത്

ലണ്ടൻ: ലോകത്ത് നടുക്കുന്ന മഹാമാരിയുടെ നടുവിലും സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും സന്ദേശങ്ങളും പരത്തി നുണയൻമാർ സന്തോഷിക്കുന്നു.
കൊറോണ വാക്സിൻ പരീക്ഷണങ്ങളെക്കുറിച്ച് നിരവധി വ്യാജ വർത്തകളാണ് ഇങ്ങനെ പ്രചരിച്ചത്. ആദ്യ വാക്സിൻ പരീക്ഷണത്തിൽ യുവതി മരിച്ചു എന്നാണ് ഇപ്പോൾ ഓടുന്ന ഒരു വ്യാജ വാർത്ത. ഈ വ്യാജവാർത്തയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊന്ന യുവതി തന്നെ രംഗത്ത് എത്തി.

മൈക്രോബയോളജിസ്റ്റ് ആയ ഡോ. എലിസ ഗ്രനാറ്റോ ആണ് വാക്സിൻ പരീക്ഷണത്തെ തുടർന്ന് താൻ മരിച്ചതായുള്ള വാർത്തകൾ തള്ളി രംഗത്തെത്തിയത്.

കൊറോണയ്ക്ക് എതിരായ വാക്സിൻ മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്ത രണ്ടു പേരിൽ ഒരാളായിരുന്നു എലിസ. എന്നാൽ വാക്സിൻ പരീക്ഷണത്തെ തുടർന്ന് ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും മരിച്ചുവെന്നുമുള്ള വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് തനിക്ക് ഒരു കുഴപ്പവുമില്ലെന്നും സുഖമായിരിക്കുന്നെന്നും മഹാമാരിക്കെതിരായ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കിയത്.

ഇത്തരം വ്യാജ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് ട്വീറ്റിൽ വക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്ന നുണക്കഥകൾ വിദ്യാസമ്പന്നർ പോലും രണ്ടാമതൊന്ന് ചിന്തിക്കാതെ ഫോർവേഡ് ചെയ്യുകയാണ്.