Home National ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി കൊറോണ രോഗി ജീവനൊടുക്കി

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി കൊറോണ രോഗി ജീവനൊടുക്കി

0

ബെംഗളൂരു : വിക്ടോറിയ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി കൊറോണ രോഗി ജീവനൊടുക്കി. ഹംപിനഗർ സ്വദേശിയായ 50 വയസ്സുകാരനെയാണ് ഇന്നു രാവിലെ 8.30 ഓടെ കൊറോണ ഐസലേഷൻ വാർഡിനു പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർ എക്സിറ്റിലൂടെ കെട്ടിടത്തിനു മുകളിലേക്കു കയറിയതാകാമെന്നാണ് നിഗമനം.

ഇയാൾക്കു രോഗം പകർന്ന 45 വയസുകാരി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ ഇന്നലെ വൈകിട്ട് മരിച്ചിരുന്നു. ഇതിന്റെ സമ്മർദമാകാം ജീവനൊടുക്കിയതിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.

വൃക്ക രോഗിയായ ഇയാളെ കടുത്ത ശ്വാസംമുട്ടലോടെ കഴിഞ്ഞ 24 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here