കോട്ടയം: ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ വിവരം പുറത്തുവിട്ടു. ഇന്ന് ആറു പേർക്കാണ് രോഗബാധ. നേരത്തേ 11 പേർ കൊറോണ ബാധിച്ച് ചികൽസയിലാണ്. ഇതോടെ ജില്ലയിലെ ബാധിതർ 17 ആയി.
കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ചങ്ങനാശേരിയിലെ ആക്രിക്കച്ചവടക്കാരനും കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങളിൽ ഭീതി വർധിച്ചിട്ടുണ്ട്.
കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശിയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ടാണ് ഇയാൾ.
രണ്ടാമത് കുഴിമറ്റം സ്വദേശിനി(56)ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ് ഇവർ.
കൊറോണ ബാധിച്ച മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍(43) കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.
ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി(46) ചങ്ങനാശേരിയിലാണ് താമസിക്കുന്നത്. ഇയാൾ തൂത്തുക്കുടിയില്‍ പോയി വന്നിരുന്നു.
സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28)യായ മേലുകാവുമറ്റം സ്വദേശിനി മറ്റൊരു രോഗബാധിത
കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍(40). വടവാതൂര്‍ സ്വദേശിയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ടാണ്.