വുഹാൻ : കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാൻ വൈറസിൽ നിന്നും മുക്തി നേടിയെന്നു ആരോഗ്യ മന്ത്രാലയം.
ചൈനയിലെ വുഹാനിലെ ആശുപത്രികളിൽ ഇപ്പോൾ ഒരു കൊറോണ രോഗികൾ പോലുമില്ലായെന്നും വുഹാനിൽ കേസുകളൊന്നും അവശേഷിക്കുന്നില്ലായെന്നുംആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഏപ്രില്‍ 26 ന് നല്‍കാനുള്ള ഏറ്റവും പുതിയ വിവരം വുഹാനില്‍ ചികിത്സയില്‍ ആരുമില്ലെന്നാണ്. രോഗം തടയാന്‍ നടത്തിയ എല്ലാ കൂട്ടായ ശ്രമങ്ങള്‍ക്കും നന്ദി’ – ചൈനയുടെ ആരോഗ്യ കമ്മീഷന്‍ ചെയര്‍മാന്‍ മി ഫെന്‍ഗ് പറഞ്ഞു.
46,452 പേരിൽ കൊറോണ . വുഹാനിൽ റിപ്പോർട്ട് ചെയ്തെന്നാണ് വിശദീകരണം. ചൈനയിലെ മൊത്തം കേസുകളുടെ 56 ശതമാനമാണിത്. 3869 പേർ മാത്രമേ വൈറസ് ബാധിച്ച് മരിച്ചുള്ളുവെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.