കിം ജോങ് ഉൻ മരിച്ചു!. ഹാങ്‌സ്യാനിലെ ആഡംബര റിസോര്‍ട്ടില്‍ കിം ; പ്രശസ്തമായ പച്ച ആഡംബര ട്രെയിന്‍ തീരദേശ ഹ്യാങ്‌സാനില്‍ എത്തി! ; ലോകം സത്യം പരതുന്നു

സോള്‍: കിം ജോങ് ഉൻ മരിച്ചു!. ഹാങ്‌സ്യാനിലെ ആഡംബര റിസോര്‍ട്ടില്‍ കിം താമസിക്കുന്നു!. കിമ്മിൻ്റെ പ്രശസ്തമായ പച്ച നിറത്തിലുള്ള ആഡംബര ട്രെയിന്‍ തീരദേശ നഗരമായ ഹ്യാങ്‌സാനില്‍ എത്തി!. ഇങ്ങനെ പലതരത്തിലാണ് ലോകത്ത് വർത്തകൾ പ്രചരിക്കുന്നത്. ഇതിൽ ഏതാണ് ശരിയായ വാർത്ത എന്നത് ഉത്തര കൊറിയക്ക് മാത്രമറിയാം.

കിം ജോങ് ഉന്നിനെ പറ്റി അവസാനം വന്ന വാർത്ത കിമ്മിൻ്റെ പ്രശസ്തമായ പച്ച നിറത്തിലുള്ള ആഡംബര ട്രെയിന്‍ തീരദേശ നഗരമായ ഹ്യാങ്‌സാനില്‍ എത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വന്നു എന്നതാണ്. 38 നോര്‍ത്ത് വെബ്‌സൈറ്റിലാണ് ട്രെയിനിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഹാങ്‌സ്യാനിലെ ആഡംബര റിസോര്‍ട്ടില്‍ കിം താമസിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കിം കുടുംബത്തിന്റെ പച്ച ട്രെയിന്‍ കണ്ടെത്തിയത്.


ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്ത കിം മരിച്ചെന്ന വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നുണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം കി​മ്മി​ന്‍റെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​താ​യി വാ​ർ​ത്ത​ൾ വ​ന്നി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് കി​മ്മി​ന്‍റെ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്.

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്കൊ​ന്നി​നും ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളു​ടെ വി​ശ്വാ​സ്യ​ത​യും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

ഹോ​ങ്കോ​ങ് സാ​റ്റ​ലൈ​റ്റ് ടി​വി ഉ​പ ഡ​യ​റ​ക്ട​റു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലാ​ണ് കി​മ്മി​ന്‍റെ മ​ര​ണ വാ​ർ​ത്ത വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മു​ഖ​മൊ​ഴി​കെ ദേ​ഹം മൂ​ടി​യ നി​ല​യി​ൽ കി​ട​ക്കു​ന്ന കി​മ്മി​ന്‍റെ ചി​ത്ര​ങ്ങ​ളും ഒ​പ്പം പ്ര​ച​രി​ച്ചു. ട്വി​റ്റ​റി​ലും പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ഉ​ൾ​പ്പെ​ടെ സ​മു​ഹ മാ​ധ്യ​ങ്ങ​ളി​ലും വാ​ർ​ത്ത​യും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​ത്.

നേ​ര​ത്തെ, കി​മ്മി​ന്‍റെ ചി​കി​ത്സ​ക്കാ​യി ഉ​പ​ദേ​ശം ന​ൽ​കാ​നാ​യി ചൈ​ന വി​ദ​ഗ്ധ സം​ഘ​ത്തെ ഉ​ത്ത​ര കൊ​റി​യ​യി​ലേ​ക്ക് അ​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റോ​യി​ട്ടേ​ഴ്സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡോ​ക്ട​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ അ​ന്താ​രാ​ഷ്ട്ര ലെ​യ്സ​ണ്‍ വി​ഭാ​ഗ​ത്തി​ലെ മു​തി​ർ​ന്ന അം​ഗം ഉ​ൾ​പ്പെ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച പോ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ലം പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

കിം ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ വാ​ർ​ത്താ വെ​ബ്സൈ​റ്റാ​യ ഡെ​യി​ലി എ​ൻ​കെ​യാ​ണ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഏ​പ്രി​ൽ 12ന് ​ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​യ കി​മ്മി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി എ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. പി​ന്നാ​ലെ കി​മ്മി​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചെ​ന്ന ത​ര​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

ഏപ്രില്‍ 21, 23 തീയതികളില്‍ കമ്മിൻ്റെ ട്രെയിന്‍ നഗരത്തിലെത്തിയതായാണ് സ്ഥിരീകരണം. ട്രെയിന്‍ സ്‌പോട് ചെയ്ത വാര്‍ത്ത ബിബിസി അടക്കം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന്റെ കുടുംബത്തിന് മാത്രമാണ് ഈ ട്രെയിന്‍ ഉപയോഗിക്കാനുള്ള അവകാശം.