Home Local News പശുവിനെ അഴിക്കാൻ പോയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു

പശുവിനെ അഴിക്കാൻ പോയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു

0

അങ്കമാലി: മൂക്കന്നൂരില്‍ വീടിന് സമീപത്ത് കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. കൊറോട്ടുകൂടി വീട്ടില്‍ അമ്മിണി (64)യാണ് മരിച്ചത്.

അതേസമയം ഇടുക്കി ഭൂമിയാം കുളത്ത് ഇടിമിന്നൽ ഏറ്റ് അഞ്ച് പശുക്കൾ ചത്തു. ഭൂമിയാം കുളം കാളവനാട്ടു ഡൊമിനിക്കിന്‍റെ രണ്ട് പശുക്കളും അച്ചാരു കുടിയിൽ സൂസമ്മയുടെ രണ്ട് പശുക്കളും ഒരുകിടാവുമാണ് ഇടിമിന്നലേറ്റ് ചത്തത്.

സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിമിന്നലോടെയാണ് ശക്തമായ മഴ പെയ്തത്. മലബാർ മേഖലയിൽ ഉച്ചയോട് കൂടി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിലാണ് കൂടുതൽ മഴ പെയ്തത്. ചെറിയ മഴ പെയ്തപ്പോഴേക്കും നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മധ്യകേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്.വേനൽമഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here