തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മീറ്റർ റീഡിങ് എടുക്കാന്‍ കാലതാമസം വരുന്നതു മൂലം ശരാശരി ഉപഭോഗമുള്ളവര്‍ പോലും ഉയര്‍ന്ന സ്ലാബില്‍പ്പെട്ട് അധിക നിരക്ക് അടയ്‌ക്കേണ്ടി വരുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. മൊത്തം മീറ്റര്‍ റീഡിങ്ങില്‍ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം ശരാശരി മെത്തേഡ് അനുസരിച്ച് വേര്‍തിരിച്ച് കണക്കാക്കി അതിനനുസരിച്ച് നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ പറഞ്ഞു.
ലോക്ഡൗൺ സമയത്ത് ഇലക്ട്രിസിറ്റി ബില്ല് ഗാർഹിക ഉപഭോക്താക്കൾക്ക് പലർക്കും രണ്ടിരട്ടിയിലധികം വർധിച്ചതായി അറിയുവാൻ…
Posted by MK Muneer on Sunday, April 26, 2020