ന്യൂഡെൽഹി : ലോക രാഷ്രങ്ങൾക്ക് മുൻപിൽ ഇന്ത്യ ഒറ്റകെട്ടായി നിന്ന് കൊറോണയെ ചെറുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് പല രാജ്യങ്ങൾക്കും ആവിശ്യ മരുന്നുകൾ നൽകി സഹായിക്കാൻ കഴിഞ്ഞു. കൊറോണ മഹാമാരിയെ നേരിടുന്ന ഈ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനകൾക്കും കർഷർക്കും പ്രതേകം അഭിനന്ദനങ്ങളും പ്രധാനമന്ത്രി അറിയിച്ചു.
കൊറോണ പോരാട്ടത്തിൽ അണിനിറക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സർക്കാർ ഓർഡിനൻസിലൂടെ ഉറപ്പാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. ദരിദ്ര ജനങ്ങളെ പരമാവധി സഹായിക്കുകയാണ് സർക്കാർ ചെയ്തത്. ലോക രാജ്യങ്ങൾ കൊറോണക്ക് മുൻപിൽ അടിയറവ് പറഞ്ഞപ്പോൾ ഇന്ത്യയിലെ കർഷകരുടെ സംഭാവനകൾ കൊണ്ട് രാജ്യം അതിജീവനം നടത്തിയെന്നും, രാജ്യത്ത് ഭഷ്യ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യം ഇതുവരെ കൊറോണയെ എങ്ങനെ നേരിട്ടു എന്നതായിരുന്നു പ്രധാനമായും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചത്. സംസ്ഥാനങ്ങളും കേന്ദ്രവും കോറോണയെ ചെറുക്കൻ ഒന്നിച്ചു പ്രവർത്തിക്കുന്നുവെന്നും മറ്റു രാഷ്രങ്ങളുടെ തലവന്മാർ ഇന്ത്യയുടെ പ്രവത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോ പ്രവാസി ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിലോ യാതൊരു പ്രതികരണവും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല ഇതിനിടെ കേന്ദ്ര വിഹിതം കൂടി നൽകണമെന്ന് സംസ്ഥാങ്ങളുടെ ആവിശ്യം പ്രധാനമന്ത്രി പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.