Home World കൊറോണ മരണങ്ങളിൽ സ്തംഭിച്ച് ലോകം ; മരണസംഖ്യ രണ്ടു ലക്ഷത്തിലേക്ക്

കൊറോണ മരണങ്ങളിൽ സ്തംഭിച്ച് ലോകം ; മരണസംഖ്യ രണ്ടു ലക്ഷത്തിലേക്ക്

0

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധ മൂലമുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,97,245 പേരാണ് ആകെ മരിച്ചത്. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ പേരാണ് മരിച്ചത്. അമേരിക്കയിലും ബ്രിട്ടനിലുമാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ സംഭവിച്ചത്. അമേരിക്കയില്‍ മരണം അരലക്ഷം കടന്നു. യുഎസില്‍ 752 പേര്‍ മരിച്ചപ്പോള്‍ 768 പേര്‍ക്കാണ് യുകെയില്‍ ജീവന്‍ പൊലിഞ്ഞത്.

കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 28, 30,51 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷത്തിന് അടുത്തെത്തി. 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ ബാധിച്ച് ചികില്‍സയിലുള്ളവരില്‍ 58,531 പേരുടെ നില അതീവ ഗുരുതരമാണ്. കൊറോണ ഇതുവരെ അതിജീവിച്ച് രോഗമുക്തി നേടിയത് 775,986 പേരാണ്. കൊറോണ തിരിച്ചടി നേരിട്ട മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മരണനിരക്കും ഉയരുകയാണ്. ഇറ്റലിയില്‍ 25,969 പേര്‍ മരിച്ചു. സ്‌പെയിനില്‍ 22,524 പേരും ഫ്രാന്‍സില്‍ 22,245 പേരും മരിച്ചു. ബ്രിട്ടനില്‍ ഇതുവരെ 19,506 പേരാണ് മരിച്ചത്.

രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ പുതിയതായി ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണ്. അതേസമയം, ഇന്ത്യയില്‍ കൊറോണ മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here