Home State ഷാര്‍ജയില്‍ നിന്നെത്തി ഒന്നര മാസം കഴിഞ്ഞ് കൊറോണ ; ലോറി ഡ്രൈവർക്ക് നാലാഴ്ചയ്ക്ക് ശേഷം രോഗബാധ

ഷാര്‍ജയില്‍ നിന്നെത്തി ഒന്നര മാസം കഴിഞ്ഞ് കൊറോണ ; ലോറി ഡ്രൈവർക്ക് നാലാഴ്ചയ്ക്ക് ശേഷം രോഗബാധ

0

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
സംക്രാന്തി സ്വദേശിനി ഒന്നര മാസം മുമ്പാണ് ഷാര്‍ജയില്‍ നിന്ന് എത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ്. മാര്‍ച്ച് 25ന് മഹാരാഷ്ട്രയില്‍നിന്നു നാട്ടിലെത്തിയ ശേഷം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീട്ടില്‍ 28 ദിവസം ക്വാറന്‍റീൻ പൂര്‍ത്തിയാക്കിയെന്നാണ് വിവരം.
നേരത്തെ ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി, കോട്ടയം മാര്‍ക്കറ്റിലെ ലോഡിങ് തൊഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ആറു പേരും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ ചികിത്സാ വിഭാഗത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here