Home State പുതിയ അധ്യയന വർഷത്തിൽ അധ്യാപകർക്കും കുട്ടികൾക്കും സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി ; സൗജന്യമായി നൽകും

പുതിയ അധ്യയന വർഷത്തിൽ അധ്യാപകർക്കും കുട്ടികൾക്കും സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി ; സൗജന്യമായി നൽകും

0

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിൽ അധ്യാപകരും കുട്ടികളും മുഖാവരണം ധരിച്ചുകൊണ്ട് മാത്രമേ സ്കൂളുകളിൽ പ്രവേശിക്കാവൂയെന്ന് ആരോഗ്യവകുപ്പ് നിർദേശംനൽകി. കൊറോണ വ്യാപനം പൂർണമായും ഇല്ലാതായാലും മുഖാവരനങ്ങൾ നിർബന്ധമായും ധരിക്കണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

മേയ് 30-നു മുമ്പ് തന്നെ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചുനൽകാൻ സമഗ്ര ശിക്ഷാ കേരളത്തെ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തി. മുഖാവരണങ്ങൾ സൗജന്യമായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

സൗജന്യ യൂണിഫോമിനായുള്ള തുകയിൽ നിന്നാണ് ഇതിന്റെ ചെലവ് വകയിരുത്താൻ ആലോചിച്ചിരിക്കുന്നത്.
ഒരുകുട്ടിക്ക് രണ്ടു മുഖാവരങ്ങൾ എന്ന രീതിയിലാണ് നൽകുക.

മുഖാവരണ നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാം. ഓരോ ബി.ആർ.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിർമിക്കണമെന്നാണ് നിർദ്ദേശം.
ഇതിനാവശ്യമായ വസ്തുക്കൾ ബി.ആർ.സി. തന്നെ വാങ്ങണം. മുഖാവരണനിർമാണത്തിനായി കൂട്ടംകൂടരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here