Home Covid-19 സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകൾ തുറക്കാം

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകൾ തുറക്കാം

0

തിരുവനന്തപുരം: ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം കടകൾ പൂർണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ഇക്കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ, തൃശ്ശൂർ,വയനാട്,ജില്ലകളിൽ കൊറോണ രോ​ഗികളില്ല. വയനാട്ടിൽ ചികിത്സയിലുണ്ടായിരുന്ന രോഗി ഇന്ന് ആശുപത്രി വിട്ടു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുപേർ വീതവും വയനാട്ടിൽ ഒരാളുമാണ് രോഗമുക്തരായത്.

സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. വിഡിയോ കോൺഫറൻസിൽ പ്രവാസികളുടെ കാര്യത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു. ഇത് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാക്കാമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അഭിപ്രായപ്പെട്ടു. പ്രവാസികളുടെ സുരക്ഷയ്ക്കുള്ള നടപടികളിലും കേന്ദ്ര സർക്കാർ സംതൃപ്തി അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here