ന്യൂഡൽഹി: പ്രവാസികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ രാജ്യം ഒരുങ്ങുന്നു. വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
പ്രവാസികൾ കൂട്ടത്തോടെ തിരികെ വരുമ്പോൾ സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട തയാറെടുപ്പുകളെ സംബന്ധിച്ചാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ കത്തയച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും.
ഗൾഫിലും യൂറോപ്യൻ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികൾ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര നടപടികൾ.
അതേസമയം പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ നടപടികളും കേരള സർക്കാർ കൈകൊണ്ടിട്ടുണ്ടെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം അന്തിമ തീരുമാനമെടുക്കുക.