വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ എതിര്‍പ്പ് അവഗണിച്ച് ജോര്‍ജിയയില്‍ ഗവര്‍ണറുടെ അനുമതിയോടെ ചില കച്ചവട കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങി.
കഴിഞ്ഞ ഒരു മാസമായി പൂര്‍ണമായി അടഞ്ഞു കിടക്കുകയായിരുന്നു ജോര്‍ജിയ. കൊറോണ ബാധ വ്യാപിക്കുമെന്ന മുന്നറിയിപ്പിനേയും റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രയാന്‍ കെംപ് കണക്കിലെടുത്തില്ല.
മെട്രോ അറ്റ്ലാന്റയില്‍ ത്രീ -13 സലൂണ്‍, സ്പാ, ബോട്ടിക് എന്നിവിടങ്ങളില്‍ മാസ്കണിഞ്ഞ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ജോര്‍ജിയയില്‍ അസുഖബാധയും മരണവും ഇപ്പോഴും തുടരുന്നുണ്ട്.