തിരുവനന്തപുരം: ചിലയിടത്ത് ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘനം നടത്തുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും അത്തരം പ്രവണതകള്‍ തടയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്ക്യം തെക്കേ കുളത്തില്‍ കൂട്ടത്തോടെ ആളുകള്‍ കുളിക്കാനിറങ്ങി. അഥിതി തൊഴിലാളികള്‍ ആണ് കൂട്ടത്തോടെ ഇറങ്ങിയത്. ഇത് പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചിലയിടങ്ങളില്‍ കൂട്ടത്തോടെയുള്ള മീന്‍ പിടുത്തവും നടക്കുന്നുണ്ട്. സാധാരണ നിലയ്ക്ക് വീടിന് പുറത്ത് ഇറങ്ങാന്‍ ആളുകള്‍ ത്വര കാണിക്കുമെന്നത് വസ്തുതയാണ്. എന്നാല്‍. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അത്തരത്തിലുള്ള പ്രവണതകള്‍ തടഞ്ഞ് നിര്‍ത്താനാവണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
അയല്‍ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുകയാണ്. അതുമായി ബന്ധപ്പട്ട പ്രശ്നങ്ങള്‍ളും കൂടുന്നുണ്ട്. അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നത്. കര്‍ശന നടപടിയെടുക്കുന്നതില്‍ ജില്ലാ ഭരണ സംവിധാനം ഒരു വിട്ടുവീഴ്ചയും അലംഭാവും കാണിക്കരുത്. അനധികൃതമായി, സുരക്ഷാ മുന്‍കരുതലുകളില്ലാതെ വരാന്‍ ശ്രമിക്കുന്നത് ആരായാലും തടയണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.