മുംബൈ: കൊറോണ ബാധിതനെന്ന് സംശയിച്ച് 34 കാരനെ അടിച്ചു കൊന്നു. അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ ഓവുചാലില്‍ വീണാണ് മരണം സംഭവിച്ചത്.
മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ നഗരത്തിലാണ് സംഭവം. ഗണേശ് ഗുപ്ത എന്നയാളാണ് ബുധനാഴ്ച മരിച്ചത്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് ഗണേശ് ഗുപ്ത.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ഭാഗമായി റോഡില്‍ പൊലീസിനെ കണ്ടതോടെ വഴിമാറി നടന്നു. നടന്നു പോകുന്നതിനിടെ യുവാവ് ചുമച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ കൊറോണ ബാധിതനെന്ന് സംശയിച്ച് ആക്രമിക്കുകയായിരുന്നു.
സംഘം ചേര്‍ന്നുളള ആക്രമണത്തില്‍ യുവാവ് ഓവുചാലില്‍ വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിലാണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.