മുതിര്‍ന്ന പൗരന്മാര്‍ക്കായി പോലീസ് ടോൾഫ്രീ നമ്പര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ടോൾഫ്രീ നമ്പർ ആരംഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ പുതിയ ട്രോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തന സജ്ജമാക്കും.

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളാ പോലീസിന് പുതിയ പാഠങ്ങളും അനുഭവങ്ങളും കൂടുതല്‍ ആത്മവിശ്വാസവും നല്‍കിയെന്നും ഡിജിപി പറഞ്ഞു.

‘പെട്ടെന്നുണ്ടാവുന്ന ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള രീതി കേരളാ പോലീസിന് പഠിക്കാനായി. ഇത്തരം അവസരങ്ങളില്‍ കോമണ്‍സെന്‍സ് ഉപയോഗിച്ച്‌ പലതും പരീക്ഷിച്ചും നിരീക്ഷിച്ചും പഠിക്കാന്‍ മാത്രമേ സാധിക്കൂയെന്നും അദ്ദേഹം പറഞ്ഞു