തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ സംസ്ഥാനത്ത് ഒരു പ്രദേശത്തും ഇനി ഗ്രീന്‍ സോണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗ്രീന്‍ സോണായി പ്രഖ്യാപിച്ച കോട്ടയത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇനി ഗ്രീന്‍ സോണ്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്.
തൃശൂരിലും ആലപ്പുഴയിലും കൊറോണ രോഗികളില്ലാതായതോടെ ഇവിടങ്ങളെ ഗ്രീന്‍ സോണായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊറോണ ബാധിതർ രോഗം ഭേദമായി ആശുപത്രിവിട്ടാലും അവിടെ നിരീക്ഷണത്തില്‍ കഴിയുന്നവരുണ്ടാകും. അവര്‍ പോസിറ്റീവ് ആകാന്‍ സാധ്യതയുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് തീരുമാനമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.