Home National രജനീകാന്തിന്റെയും വിജയ് യുടെയും കൊറോണ സംഭാവനയെ ചൊല്ലി തർക്കം; ഒരാൾ മരിച്ചു

രജനീകാന്തിന്റെയും വിജയ് യുടെയും കൊറോണ സംഭാവനയെ ചൊല്ലി തർക്കം; ഒരാൾ മരിച്ചു

0

ചെന്നൈ: നടൻ രജനീകാന്തിന്റെയും വിജയ് യുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലി ആരാധകർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

രജനീകാന്തിന്റെ കടുത്ത ആരാധകൻ എ. ദിനേശ് ബാബു എന്നയാൾ വിജയ് ആരാധകനായ യുവ്രാജിനെ ആക്രമിക്കുകയായിരുന്നു. അയാൾ തത്ക്ഷണം മരിച്ചു. മൃതശരീരം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ദിനേശ് ബാബു പോലീസ് കസ്റ്റഡിയിലാണ്.

സംസ്ഥാനത്തെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് നടൻ വിജയ് രജനീകാന്തിനേക്കാൾ കൂടുതൽ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തർക്കം.

LEAVE A REPLY

Please enter your comment!
Please enter your name here