മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു; ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസ്

മുംബൈ : മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത
രംഗോലി ചാണ്ഡേലിന് പിന്തുണയുമായെത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പൊലീസ് കേസ്.
മുംബൈ സ്വദേശി അഡ്വ. അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് കങ്കണക്കെതിരെ പരാതി നല്‍കിയത്.
ഒരു സഹോദരി വെറുപ്പും അക്രമവും പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റൊരു സഹോദരി അതിനെ പിന്തുണച്ച് രംഗത്ത് വരുന്നു എന്ന് പരാതിയില്‍ അലി കാഷിഫ് പറയുന്നത്.

തങ്ങളുടെ താരപദവി, ആരാധകര്‍, പ്രശസ്തി, പണം, അധികാരം, പിടിപാട് എന്നിവ ഉപയോഗിച്ച് വിദ്വേഷവും വെറുപ്പും അക്രമവും തകര്‍ക്കുകയും രാജ്യത്തെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ആഹ്വാനം ചെയുകയും ചെയ്തതിനാണ് നടി കങ്കണക്കെതിരെയും സഹോദരിയും മാനേജരുമായ രംഗോലിക്കെതിരെയും പരാതി രജിസ്റ്റര്‍ ചെയ്തത്.

“കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിച്ചു കൊലപ്പെടുത്തി. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം”‘, എന്നായിരുന്നു രംഗോലി ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ രംഗോലിയുടെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍റ് ചെയ്തിരുന്നു.
ഇതിന് ശേഷമാണ് രംഗോലിക്ക് പിന്തുണയുമായി കങ്കണയും എത്തിയത്. വിദ്വേഷ പ്രചരണം നടത്തിയ രംഗോലിയെ പിന്തുണച്ചതിനാണ് കങ്കണയ്ക്കെതിരെ കേസ് കൊടുത്തത്.