Home Covid-19 കേരളത്തിൽ മൂന്ന് പേർക്ക് കൊറോണ : രോഗബാധ സമ്പർക്കത്തിലൂടെ

കേരളത്തിൽ മൂന്ന് പേർക്ക് കൊറോണ : രോഗബാധ സമ്പർക്കത്തിലൂടെ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോട് ജില്ലക്കാരാണ്. ഇതോടെ സംസ്ഥാനത്തെ കൊറോണ കേസുകളുടെ എണ്ണം 450 ആയി. 114 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നു ദിവസത്തെ ഇടവേളക്കു ശേഷം രോഗ മുക്തി നേടിയവരുടെ എണ്ണം പുതിയ കേസുകളെക്കാൾ കൂടി. 15 കൊറോണ രോഗികൾക്ക് ഇന്ന് പരിശോധന ഫലം നെഗറ്റീവായി.

LEAVE A REPLY

Please enter your comment!
Please enter your name here