ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാന്‍ 14 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതായി ബ്രിട്ടന്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 3,600 പൗരന്മാരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയിലുള്ള പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇതുവരെ 52 വിമാനങ്ങളാണ് ബ്രിട്ടണ് സജ്ജമാക്കിയത്. ഈ വിമാനങ്ങളില്‍ ഇന്ത്യയില്‍ കുടുങ്ങിയ 13,000 പൗരന്മാരെ തിരിച്ചു നാട്ടിലെത്തിക്കാനാണ് ബ്രിട്ടന്റെ ശ്രമം. ഇതുവരെ 6,500 പേരെ ഇന്ത്യയില്‍ നിന്ന് ഒഴിപ്പിച്ചു.