Home State ദേഹാസ്വാസ്ഥ്യം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ആശുപത്രിയില്‍

0

തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കേരളനിയസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്

ഇന്നലെ പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി യതായിരുന്നു സ്പീക്കര്‍. കൊറോണയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ നേതൃത്വം നല്‍കിയതിനു ശേഷം തിരികെ തിരുവനന്തപുരത്ത് എത്തി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ 11 ന് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള വിശദമായ പരിശോധന നടത്തും. സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here