Home Covid-19 കൊറോണ സ്ഥിരീകരിച്ച പാലാ സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊറോണ സ്ഥിരീകരിച്ച പാലാ സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

0

കോട്ടയം: സംസ്ഥാനത്ത് ഇന്നലെ കൊറോണ സ്ഥിരീകരിച്ച പാലാ കടനാട് സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചയോടെയാണ് ഇടുക്കിയിലെ ക്വാറൈന്റെൻ സെന്ററിൽ കഴിഞ്ഞിരുന്ന ഇവരെ കോട്ടയത്തേക്ക് മാറ്റിയത്. കഴിഞ്ഞമാസം 20 നാണ് കോട്ടയം കടനാട് സ്വദേശിയായ 65 കാരി ഓസ്ട്രേലിയയിൽ നിന്ന് ദില്ലിയിലെത്തിയത്. അവിടെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം റോഡ് മാർഗ്ഗം 7 സംസ്ഥാനങ്ങൾ പിന്നിട്ട് ഈ മാസം 16ന് കമ്പംമേട്ടിലെത്തി. ഇവിടെവെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ഇടുക്കിയിലെ കൊറോണ സെന്ററിൽ നിരീക്ഷണത്തിലാക്കി. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് 65 കാരിക്ക് കൊറോണ സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ഇവരെ കോട്ടയത്തേക്ക് മാറ്റിയത്. ഇതിനിടെ വെളിയന്നൂരിന് പുറമെ തിരുവാർപ്പ് പഞ്ചായത്തിനെയും കൊറോണ ഹോട്ട്സ്പോട് പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിൽ കൊറോണ ഹോട്ട്സ്പോട്ട് ഇല്ലാതെയായി.

LEAVE A REPLY

Please enter your comment!
Please enter your name here