ചങ്ങനാശേരി: കൊറോണ ബാധിച്ച് ചങ്ങനാശേരി സ്വദേശി അമേരിക്കയിലെ ഡെട്രോയിറ്റില്‍ മരിച്ചു. വെട്ടിത്തുരുത്ത് വലിയപറമ്പില്‍ ജോസഫ് മാത്യു(അപ്പച്ചന്‍-69)ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് മൂന്നാഴ്ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജോസഫ് മാത്യുവിന് പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നുവെന്നും ചങ്ങനാശേരിയിലുള്ള ബന്ധുക്കള്‍ പറഞ്ഞു.
ദീര്‍ഘകാലമായി അമേരിക്കയില്‍ ജോലിയിലായിരുന്നു ജോസഫ് മാത്യു . മലയാളികളുടെ പ്രിയസുഹൃത്തും ഡെട്രോയിറ്റിലെ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ തെരേസ, മക്കള്‍: ജെസ്, പവി.