Home World ജാക്ക് മായെ പിന്‍തള്ളി; മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ

ജാക്ക് മായെ പിന്‍തള്ളി; മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ

0

മുംബൈ: ഏഷ്യയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഒന്നാമനായി വീണ്ടും എത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനി. അലിബാബ ഗ്രൂപ്പിന്‍റെ ജാക്ക് മായെ പിന്‍തള്ളിയാണ് മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്തിലേക്ക് എത്തിയത്.
ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് മുകേഷ് അംബാനി. ജാക്ക് മാ പത്തൊമ്പതാം സ്ഥാനത്തും.

റിലയൻസ് ജിയോയിൽ ഫേസ്ബുക്ക് 5.7 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതോടെ മുകേഷ് അംബാനിക്ക് വീണ്ടും ഒന്നാമനാകാൻ സാധിച്ചത്.

തങ്ങളുടെ പുതിയ പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതിൽ റിലയൻസും ജിയോയും സന്തോഷിക്കുന്നുവെന്നും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും താനും ഇന്ത്യയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തനത്തില്‍ എല്ലാ ഇന്ത്യക്കാർക്കും സേവനം ഉറപ്പു വരുത്തുമെന്നും മുകേഷ് അംബാനി നേരത്തേ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here