ന്യൂഡെൽഹി : ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ച റിപ്പബ്ലിക്ക് ടി വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിൽ സോണിയഗാന്ധിക്കെതിരെ അര്‍ണബ് വിമർശനം ഉന്നയിച്ചിരുന്നു. ഛത്തീസ്ഗഢ് പൊലീസാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തത്.
ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗ്ദിയോ കോൺഗ്രസ് നേതാവ് മോഹൻ മർകാം എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ റായ്പുർ സിവിൽ ലൈൻസ് പോലീസാണ് കേസെടുത്തത്. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
”ഹിന്ദു സന്യാസിമാര്‍ക്ക് പകരം മുസ്ലീം മതപ്രബോധകരോ ക്രിസ്ത്യന്‍ വിശുദ്ധരോ കൊല്ലപ്പെട്ടിരുന്നെങ്കില്‍ സോണിയ ഗാന്ധി മിണ്ടാതിരുക്കോ,” എന്നാണ് ഗോസ്വാമി തന്റെ പരിപാടിയില്‍ പറഞ്ഞത്. അർണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.