Home National ലോക്ക്ഡൗൺ ലംഘിച്ച് ക്രിക്കറ്റ് മത്സരം: ബിജെപി നേതാവടക്കം 20 പേർക്കെതിരേ കേസ്

ലോക്ക്ഡൗൺ ലംഘിച്ച് ക്രിക്കറ്റ് മത്സരം: ബിജെപി നേതാവടക്കം 20 പേർക്കെതിരേ കേസ്

0

ലക്നൗ: ലോക്ക്ഡൗൺ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ബിജെപി പ്രാദേശിക നേതാവടക്കം 20 പേർക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് ബാരബങ്കി ജില്ലയിലെ പാൻപുർ ഗ്രാമത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

ഗ്രാമത്തിലെ മൈതാനത്ത് ആളുകൾ ഒത്തുകൂടി ക്രിക്കറ്റ് മത്സരം നടക്കുന്നതായി രാവിലെയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. തുടർന്ന് പോലീസെത്തി മത്സരം തടയുകയും ലോക്ക്ഡൗൺ ലംഘിച്ച് മത്സരം സംഘടിപ്പിച്ചതിന് 20 പേർക്കെതിരേ കേസെടുക്കുകയുമായിരുന്നു.

ബിജെപി പ്രാദേശിക നേതാവായ സുധീർസിങ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചതെന്ന് പോലീസ് സൂപ്രണ്ട് അരവിന്ദ് ചതുർവേദി പറഞ്ഞു. സംഭവത്തിൽ പകർച്ചവ്യാധി നിയമപ്രകാരടമടക്കമാണ് ഇവർക്കെതിരേ കേസെടുത്തതെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here