കോട്ടയം: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ ഒരാൾ കോട്ടയം സ്വദേശിനി. 65 വയസുള്ള പ്രവാസി വനിത ഇപ്പോൾ ഇടുക്കിയിൽ ചികിത്സയിലാണ്. പാലാക്കാരിയായ ഇവർ ആസ്ട്രേലിയയിൽ നിന്ന് ഡൽഹിയിൽവന്നു നിരീക്ഷണത്തിനിടയിൽ മുങ്ങി രാമക്കൽമേട് വഴി ഇടുക്കിയിൽ എത്തി ചികിത്സയിലാണ്.
ഓസ്ട്രേലിയിൽ നിന്ന് മാർച്ച് 20നാണ് ഡൽഹിയിലെത്തിയത്. ഡൽഹിയിൽ നിന്ന് ഭർത്താവിനൊപ്പം റോഡ് മാർഗം കേരളത്തിലേക്ക് വരുമ്പോൾ ഏപ്രിൽ 16ന് കമ്പംമെട്ടിൽ വച്ച് ആരോഗ്യ വകുപ്പ് ക്വാറൻ്റയിനിലാക്കി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സാമ്പിൾ എടുത്തു. പരിശോധനാ ഫലം പോസിറ്റീവായിരുന്നു. എന്നാൽ ഭർത്താവിൻ്റെ ഫലം നെഗറ്റീവാണ്.