ലണ്ടൻ : കൊറോണ പ്രതിരോധത്തിനായി നിർമിച്ച മരുന്നുകൾ മനുഷ്യനിൽ പരീക്ഷിക്കാൻ ഒരുങ്ങി ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ.
നാളെ മുതൽ ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്ന് യു.കെ അറിയിച്ചത്.
വാക്സിന്റെ പരിശോധനക്കായി 500 ഓളം സന്നദ്ധപ്രവർത്തകരെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത ഈ ഒരു അഡെനോവൈറസ് വാക്സിൻ വെക്ടറാണ്.
ചാഡോക്സ് – 1 വാക്സിൻ സാർസ് -കോവ് 2 എന്ന കൊറോണ വൈറസിനെതിരെ പ്രവർത്തിക്കാൻ കഴിയുമെന്നാണ് ഗവേഷക സംഘത്തെ നയിക്കുന്ന പ്രഫസർ സാറ ഗിൽബേർട്ട് പറയുന്നത്. അതേസമയം ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി 20 ദശലക്ഷം പൗണ്ട് ധനസഹായം സർക്കാർ നൽകുമെന്ന് യു.കെ ആരോഗ്യ സെക്രട്ടറി അറിയിച്ചു. മാർച്ചിൽ 2.2 ദശലക്ഷം യുകെ സർക്കാർ പ്രൊഫ.ഗിൽബേർട്ടിന് നൽകിയിരുന്നു.
ഒരാഴ്ച മുതൽ 90 വയസ്സ് വരെ പ്രായമുള്ള
10 വ്യത്യസ്ത രോഗികളിൽ ഈ വാക്സിൻ പ്രയോഗിക്കും. ദീർഘകാലടിസ്ഥാനത്തിൽ കൊറോണവൈറസിനെ പരാജയപ്പെടുത്താനുള്ള ഒരു മാർഗം ഈ വാക്സിൻ മാത്രമായിരിക്കുമെന്നും സംഘത്തിലെ ഗവേഷകർ പറയുന്നത്.