ന്യൂഡെൽഹി: കൊറോണ റാപിഡ് കിറ്റുകളുടെ നിർമാണം ഇന്ത്യയിൽ ഉടൻ ആരംഭിക്കും. ദക്ഷിണ കൊറിയൻ കമ്പനിയാണ് ഇന്ത്യയിലെ നിര്‍മാണശാലയില്‍ റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉത്പാദിപ്പിക്കുക.
ഈ കിറ്റുകൾ രാജ്യത്തെ ഉപയോഗത്തിനു പുറമെ കയറ്റുമതിയ്ക്കും ഉപയോഗിക്കുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകളുടെ നിലവാരത്തെ സംബന്ധിച്ചു നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ കിറ്റുകൾ നിർമിക്കാൻ തീരുമാനം എടുത്തത്.
പ്രതിവാരം അഞ്ച് ലക്ഷം പരിശോധനാ കിറ്റുകള്‍ നിര്‍മിക്കാനാണ് എസ്ഡി ബയോസെൻസര്‍ ഹെല്‍ത്ത്കെയര്‍ എന്ന കമ്പനി പദ്ധതിയിടുന്നത്. ഗുര്‍ഗോണിലെ മനേസറില്‍ നിന്നാണ് ഇതിനായുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുക. ടെസ്റ്റിങ് കിറ്റുകള്‍ക്കു വേണ്ടി ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് കമ്പനി നിര്‍മാണം വര്‍ധിപ്പിക്കുന്നതെന്നും ഇത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ നല്ലൊരു ഉദാഹരണമാണെന്നും കമ്പനി പറയുന്നു.
നിലവില്‍ ആഴ്ചയില്‍ 5 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനാണ് പദ്ധതിയെങ്കിലും കിറ്റുകളുടെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്തു വരുന്ന ആഴ്ചകളില്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് എംബസി വ്യക്തമാക്കി