സുരക്ഷാജീവനക്കാരന് കൊറോണ ; മഹാരാഷ്ട്ര ഭവനനിർമ്മാണ മന്ത്രി ആശുപത്രിയിൽ

മുംബൈ: സുരക്ഷാജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതതോടെ മഹാരാഷ്ട്ര മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭവനനിർമ്മാണ മന്ത്രിയായ ജിതേന്ദ്ര അവാദിനെയാണ് സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്​ചയാണ് മരന്തിയെ മുലിന്ദിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ മന്ത്രിയെ പ്രവേശിപ്പിച്ചത്. 

മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്​ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 13 മുതൽ തന്നെ ഇദ്ദേഹം സ്വയമേ ക്വാറ​ന്റെറനിൽ കഴിയുകയായിരുന്നു.
എന്നാൽ മന്ത്രിയുടെ ആദ്യ കൊറോണ പരിശോധനാഫലം നെഗറ്റീവായിരുന്നു. കൂടുതൽ മുൻകരുതലിനായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രണ്ടാംഘട്ട പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം മന്ത്രിക്ക്​ രോഗലക്ഷണങ്ങ​ളു​ണ്ടോ എന്നത്​ ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുളളത്​. ഇതുവരെ 6191 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​.  ഇതിൽ 251 പേർ വൈറസ്‌ ബാധമൂലം മരിക്കുകയും ചെയ്​തു.