ആരോഗ്യ പ്രവര്‍ത്തകർക്ക് 750 രൂപ യാത്രാക്കൂലി; വിവാദമായപ്പോൾ മന്ത്രി ഇടപെട്ട് ഇളവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരില്‍ നിന്നും യാത്ര ചെയ്യുന്നതിന് അമിത് ചാർജ്ജ് ഈടാക്കി മെഡിക്കൽ കോളേ‍ജ്. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപയായിരുന്നു ഈടാക്കിയത്. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. ജീവനക്കാരെ സൗജന്യമായി ഏത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് വേണ്ടെന്ന് വച്ചിരുന്നു.
പകരം സ്വകാര്യ വാനുകള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാൽ യാത്രയ്ക്ക് ചെലവാകുന്ന അധിക തുക ആശുപത്രി വികസന ഫണ്ടില്‍ നിന്നും എടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.