Home Politics കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു; ഡിവൈഎഫ്ഐക്കാരെന്ന് ആരോപണം

കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു; ഡിവൈഎഫ്ഐക്കാരെന്ന് ആരോപണം

0

ആലപ്പുഴ: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യൂത്ത് കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലിനാണ്(23) കഴുത്തിന് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജംഗ്ഷനിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സുഹൈലിനെ ​ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുഹൈൽ. ബൈക്ക് ഓടിച്ചിരുന്ന ഇക്ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here