Home Local News ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം

0

മാവേലിക്കര: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. മാവേലിക്കര ചെട്ടികുളങ്ങരയിൽ പാലപള്ളി വീട്ടില്‍ രാഘവന്‍, മണിയമ്മ എന്നിവരാണ് സിലണ്ടർ പൊട്ടിത്തെറിച്ച് മരിച്ചത്. ഇവരുടെ വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം.

വർഷങ്ങളായി ഇരുവരും ഒറ്റക്കാണ് വീട്ടിൽ താമസിച്ചു വരുന്നത്. സഹായത്തിനായി ഒരു ഹോം നേഴ്സും എത്തും. ഇന്നലെ രാത്രിയിൽ വെള്ളം തിളപ്പിക്കാനായി ഇവർ സ്റ്റൗവിൽ വെച്ചിരുന്നു. എന്നാൽ വെള്ളം തിളച്ച് സ്റ്റൗ അണയുകയും ഗ്യാസ് പുറത്തേക്ക് വമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ലൈറ്റു ഇട്ടതായിരിക്കും ഗ്യാസ് പൊട്ടിത്തെറിച്ചതിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ച ഗ്യാസ് സിലണ്ടർ വീടിൻ്റെ ഹാളിൽ നിന്നാണ് കണ്ടെത്തിയത്. അതേ സമയം ഇരുവരുടെയും മരണത്തിൽ ദുരുഹത നിറഞ്ഞുനിൽക്കുന്നുണ്ട്. വർഷങ്ങളായി മകളുമായി ഇവർ വഴക്കായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇരുവരുടേയും മരണത്തിൽ സംശയം.
എന്നാൽ ഇരുവരുടേതും ആത്മഹത്യയാണോയെന്നും പൊലീസിന് സംശയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here