തിരുവനന്തപുരം: ‘സോപ്പ് വെള്ളത്തില്‍ കഴുകിയാല്‍ കൊറോണ വൈറസ് നശിച്ചു പോകും, പക്ഷെ, അറബിക്കടലിലെ മുഴുവന്‍ വെള്ളവുമെടുത്ത് കഴുകിയാലും സി.പി.എം എന്ന പാര്‍ട്ടിയുടെ പാപക്കറ തീരില്ലെന്ന് കെ.എം. ഷാജി. ആലപ്പുഴ ഭരണിക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തിലാണ് സി.പി.എമ്മിനെതിരെ കെ.എം.ഷാജി എം.എല്‍.എയുടെ വിമര്‍ശനം.
കൊറോണ വൈറസിനേക്കാള്‍ ഭയാനകമാണ് ഇവരുടെ സംഹാരശേഷി, ഒരു സമാധാനം എന്തെന്നാല്‍ കൊറോണയുടെ അത്ര വ്യാപന ശേഷി ഇവര്‍ക്കില്ലെ എന്നതാണ്. പ്രളയം വന്നാലും, ഓഖി വന്നാലും, കൊവിഡ് വന്നാലും ഇവര്‍ മാത്രം മാറില്ല; ഇവരുടെ കാപാലിക രാഷ്ട്രീയവും!! എന്നും കെ.എം ഷാജി ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.