Home National പാല്‍ ഉല്‍പ്പന്ന കേന്ദ്രങ്ങള്‍, മൊബൈൽ റീച്ചാർജ്ജ്, ബുക്ക് ഷോപ്പുകൾ, ഇലക്ട്രിക് കടകൾ; കേന്ദ്രം ഇളവ് നൽകി

പാല്‍ ഉല്‍പ്പന്ന കേന്ദ്രങ്ങള്‍, മൊബൈൽ റീച്ചാർജ്ജ്, ബുക്ക് ഷോപ്പുകൾ, ഇലക്ട്രിക് കടകൾ; കേന്ദ്രം ഇളവ് നൽകി

0

ന്യൂ‍ഡെൽഹി: ലോക്ക്ഡൗൺ കൂടുതൽ ഇളവുകൾ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ജനങ്ങളുടെ അവശ്യസേവനങ്ങളിലാണ് ഇളവുകൾ നൽകിയിരിക്കുന്നത്. പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ് പുതിയ ഉത്തരവ്. കൂടാതെ മൊബൈൽ റീച്ചാർജ്ജ് കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്ക്കുന്ന ബുക്ക് ഷോപ്പുകൾക്കും ഇലക്ട്രിക് ഫാൻ കടകൾക്കും ഇളവ് അനുവദിച്ചു.

നേരത്തെ ബുക്ക് ഷോപ്പ് തുറക്കാൻ സംസ്ഥാനം അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്ക്കുന്ന ബുക്ക് ഷോപ്പുകൾക്കാണ് ഇപ്പോള്‍ കേന്ദ്രം ഇളവനുവദിച്ചത്. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here